കോട്ടയം: വധശ്രമ കേസിലെ പ്രതി പുതുപ്പള്ളി മലക്കുന്നം കുറ്റിപ്പുറം വീട്ടിൽ ബിബിനെ (32) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം പയ്യപ്പാടി കള്ള് ഷാപ്പിന് സമീപം വച്ച് ചാക്കോ എന്നയാളെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പഴയ വഴക്കിന്റെ തുടർച്ചയായാണ് ചാക്കോയെ ആക്രമിച്ചത്. സംഭവത്തിനുശേഷം ബിബിൻ ഒളിവിൽ പോയി. എസ്.എച്ച്.ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.