ഏറ്റുമാനൂർ :അന്താരാഷ്ട്ര അംഗീകാരങ്ങൾ നേടിയ പ്രവാസി മലയാളികൾ നിർമ്മിച്ച ഹ്രസ്വചിത്രത്തിലെ പ്രധാന അഭിനേത്രി ഏറ്റുമാനൂർ സ്വദേശിനി .
പ്രവാസിയും ഇപ്പോൾ ഹൈദരാബാദിൽ അദ്ധ്യാപികയുമായ ഷെമി ദീപക് എഴുതി സംവിധാനം ചെയ്ത ദി സ്‌ട്രെയിഞ്ചർ വിതിൻ എന്ന ഹ്രസ്വചിത്രത്തിലാണ് ഏറ്റുമാനൂർ സ്വദേശിനിയായ ലാഫിയ സെബാസ്റ്റ്യൻ വേഷമിട്ടിരിക്കുന്നത്.
കാലിഫോർണിയയിൽ ചിത്രീകരിച്ച ഹ്രസ്വചിത്രം സ്വീഡൻ ഫിലിം അവാർഡ് നേടിയിരുന്നു. ഇനിയും റിലീസ് ചെയ്തിട്ടില്ലാത്ത ചിത്രത്തെ തേടി ആംസ്റ്റർഡാം കേന്ദ്രമായുള്ള പ്യുവർ മാജിക് ഇന്റർ നാഷണലിന്റെ ബെസ്റ്റ് ഷോർട്ട് ഫിലിം അവാർഡും എത്തിയിരുന്നു.
എസ്. ബി. കോളേജിൽനിന്നു വിരമിച്ച് ഏറ്റുമാനൂരിൽ താമസിക്കുന്ന പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റത്തിന്റെ മകളാണ് ലാഫിയ സെബാസ്റ്റ്യൻ.