കോട്ടയം: മദ്ധ്യപ്രദേശ് ഇൻഡോർ രവീന്ദ്ര നാട്യഗ്രഹത്തിൽ നടന്ന നാടകോത്സവത്തിൽ വൈക്കം മാളവികയുടെ മഞ്ഞുപെയ്യുന്ന മനസ്സ് നാടകത്തിന് രണ്ടു ലക്ഷം രൂപ ക്യാഷ് അവാർഡും ശില്പിവും പ്രശംസപത്രവും സമ്മാനിച്ചു. സംസ്‌കാരിക സമ്മേളനം ശങ്കർ ലാൽവാനി എം.പി ഉദ്ഘാടനം ചെയ്തു. മുരളിധരൻ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി സുധാകരൻ പ്രദീപ് മാളവികയ്ക്ക് പുരസ്‌ക്കാരം നൽകി. വിജയൻ പിള്ള, മുരളിധരപണിക്കർ ഇൻഡോർ, വിനയൻ മേനോൻ, തുളസിധരൻ പിള്ള, വിജയകുമാർ എന്നിവർ പങ്കെടുത്തു.