ചങ്ങനാശേരി: കുറിച്ചി അദ്വൈത വിദ്യാശ്രമം ഇൻഡോർ കോർട്ടിൽ കെ.എൻ.എം. പബ്‌ളിക് ലൈബ്രറി സംഘടിപ്പിച്ച അഖില കേരള ഷട്ടിൽ ടൂർണമെന്റ് എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടി.എസ് സലിം അദ്ധ്യക്ഷത വഹിച്ചു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി കൈവല്യാനന്ദ മുഖ്യപ്രസംഗം നടത്തി. സജി നൈനാൻ, എൻ.ഡി ബാലകൃഷ്ണൻ, പി.എസ് കൃഷ്ണൻകുട്ടി, സി.കെ സുരേന്ദ്രൻ, കെ.ടി ഷാജിമോൻ, അജിത് മോഹൻ, ഐസക് അലക്‌സാണ്ടർ, പി.പി മോഹനൻ എന്നിവർ പങ്കെടുത്തു.