
കോട്ടയം. വേമ്പനാട് കായലിൽ മത്സ്യ സംരക്ഷണവും പരിപാലനവും എന്ന പദ്ധതിയിൽ പ്രോജക്ട് കോ- ഓർഡിനേറ്ററെ നിയമിക്കുന്നു. കരാർ നിയമനമാണ്. ബി.എഫ്.എസ്.സി/ എം.എഫ്.എസ്.സി/ എം.എസ്.സി ഇൻഡസ്ട്രിയൽ ഫിഷറീസ് / എം.എസ്.സി അക്വാട്ടിക് ബയോളജി/ എം.എസ്.സി മാരികൾച്ചർ അല്ലെങ്കിൽ അക്വാകൾച്ചർ / സുവോളജി എന്നീ വിഷയങ്ങളിൽ മാസ്റ്റർ ബിരുദമാണ് യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. 31 നകം തപാൽ മാർഗമോ നേരിട്ടോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, രേവതി, കാരാപ്പുഴ കോട്ടയം എന്ന വിലാസത്തിൽ സമർപ്പിക്കാം. ഫോൺ. 04 81 25 66 82 3.