
കോട്ടയം. സിവിൽ സപ്ലൈസ് കോർപറേഷന്റെ ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി ജി.ആർ.അനിൽ നിർവഹിക്കും. ചന്തക്കവല വാഴക്കാല ബിൽഡിംഗിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ.വാസവൻ ആദ്യവില്പന നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷനാകും. സെപ്തംബർ ഏഴുവരെയാണ് മേള. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.സഞ്ജീബ് പട്‌ജോഷി, നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എബി കുന്നേപ്പറമ്പിൽ, ഖാദി ഗ്രാമ വ്യവസായ ബോർഡംഗം സി.കെ ശശിധരൻ തുടങ്ങിയവർ പങ്കെടുക്കും.