khadi

കോട്ടയം. എം.ജി സർവകലാശാലയിൽ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ഓണം ഖാദി മേള തുടങ്ങി. 30 ശതമാനം വിലക്കിഴിവോടെയാണ് വില്പന. എംപ്ലോയിസ് സഹകരണസംഘം ഹാളിൽ ആരംഭിച്ച മേള കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് അംഗം കെ.എസ്. രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. ഖാദി ജില്ലാ പ്രോജക്ട് ഓഫീസർ ധന്യാദാമോദരൻ അദ്ധ്യക്ഷയായി. എം.ജി രജിസ്ട്രാർ ഡോ. ബി. പ്രകാശ്കുമാർ വിശിഷ്ടാതിഥിയായി. സഹകരണ സംഘം പ്രസിഡന്റ് ബാബുരാജ് എ.വാര്യർ പ്രതിവാര കൂപ്പൺ നറുക്കെടുപ്പ് നിർവഹിച്ചു. ആദ്യവില്പന സർവകലാശാല സെനറ്റംഗം ജെ. ലേഖയിൽനിന്നു ജോയിന്റ് രജിസ്ട്രാർ എൻ. ശ്രീലത ഏറ്റുവാങ്ങി.