വൈക്കം : വനിതാ സെൽഫ് ഡിഫൻസ് ഗ്രൂപ്പിന്റെ പ്രവർത്തനം പഞ്ചായത്തുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഉദയനാപുരം പഞ്ചായത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്‌കരൻ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആനന്ദവല്ലി അദ്ധ്യക്ഷത വഹിച്ചു. വൈക്കം ജനമൈത്രി സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.ജി കൃഷ്ണൻ പോറ്റി സ്ത്രീ സുരക്ഷ സന്ദേശം നൽകി.
ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് പി.ഡി ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പ്രസാദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ സിന്ധു.കെ. ഹരിദാസ്, ജോസഫ് തോമസ്, പി.എം സന്തോഷ് കുമാർ, വനിത സെൽഫ് ഡിഫൻസ് കൺവീനർ പി.സോമൻ പിള്ള, മധു.ആർ.പണിക്കർ തുടങ്ങിയവർ പ്രസംഗിച്ചു.