മുണ്ടക്കയം: ബഫർസോൺ വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ കോരുത്തോട് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സജി ജോർജ് കൊട്ടാരം അദ്ധ്യക്ഷതയിൽ കൂടിയ യോഗം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു.

പ്രൊഫസർ റോണി കെ.ബേബി വിഷയ അവതരണം നടത്തി.ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് റോയി മാത്യു കപ്പലുമാക്കൽ, ഡി.സി.സി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാ വിനോദ്, മുണ്ടക്കയം കോൺഗ്രസ്‌ മണ്ഡലംപ്രസിഡന്റ് നൗഷാദ് ഇല്ലിക്കൽ, പറത്തോട് മണ്ഡലം പ്രസിഡന്റ് ഹനിഫ, പെരുവന്താനം മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.സി ജോസഫ് വെട്ടിക്കാട്ട്, കോരുത്തോട്, മുണ്ടക്കയം തൃതല പഞ്ചായത്ത് ജനപ്രതിനിധികൾ,മുഴിക്കൽ വാർഡ് മെമ്പർ ബൈജു ഇ ആർ, കെ.കെ ജനാർദ്ദനൻ തുടങ്ങിയവർ പങ്കെടുത്തു.