മുണ്ടക്കയം: എസ്.എൻ.ഡി.പി യോഗം പുഞ്ചവയൽ 2642ാം നമ്പർ ശാഖയിൽ യൂത്ത്മൂവ്മെന്റിന്റെ നേതൃത്വത്തിൽ സമുദായിക അംഗങ്ങളുടെ സഹായത്തോടെ നിർമ്മിച്ച കൊടിമര പ്രതിഷ്ഠയുടെ സമർപ്പണം സെപ്തംബർ 7ന് ക്ഷേത്രത്തിൽ നടക്കുമെന്ന് ശാഖാ പ്രസിഡന്റ് കെ.എൻ വിജയൻ, സെക്രട്ടറി ഇ. ആർ പ്രതീഷ് എന്നിവർ അറിയിച്ചു. രാവിലെ ഗണപതിഹോമം കലശം എന്നിവയ്ക്ക് ശേഷം നടക്കുന്ന കൊടിമര പ്രതിഷ്ഠാ സമർപ്പണം ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ: പി ജീരാജ് നിർവഹിക്കും. കൊടിമര ശില്പി ഉമേഷ് തോട്ടുംപുറത്തെ മൊമെന്റോ നൽകി ആദരിക്കും.