കുറിച്ചി: അദ്വൈത വിദ്യാശ്രമം ഹയർ സെക്കൻഡറി സ്‌കൂളിലെ (എ.വി.എച്ച്.എസ്.എസ്) ഹൈസ്‌കൂൾ വിഭാഗത്തിനായി ആധുനിക രീതിയിൽ നിർമ്മിക്കുന്ന ബഹുനിലകെട്ടിടത്തിന്റെ ശിലാസ്ഥാപനം 29ന് നടക്കും. രാവിലെ 5ന് ആശ്രമത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, 6.30ന് ഭൂമിപൂജ, 9നും 9.20നും മദ്ധ്യേ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ശിലാസ്ഥാപനവും സാംസ്‌കാരിക സമ്മേളന ഉദ്ഘാടനവും നിർവഹിക്കും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ധ്യക്ഷത വഹിക്കും. ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ട്രസ്റ്റ് മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. ബി.കെ.ജി ഫൗണ്ടേഷൻ, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ.ജി ബാബുരാജ വിശിഷ്ടാതിഥിയായിരിക്കും. അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു, ടോമിച്ചൻ ജോസഫ്, പി.കെ വൈശാഖ്, സുജാത സുശീലൻ, പ്രീതാകുമാരി, കെ.ഡി സുഗതൻ, സലിംരാജ്, ബാബുറാം, സി.കെ കുര്യാക്കോസ്, ടി.എസ് സലിം, എസ്.അഞ്ജന, സന്യാസ ശ്രേഷ്ഠരായ സാന്ദ്രാനന്ദ, ഗുരുപ്രസാദ്, സൂക്ഷ്മാനന്ദ, ശുഭാംഗാനന്ദ, ബോധി തീർത്ഥ, നിവേദനാന്ദ, ധർമ്മ ചൈതന്യ, ശിവസ്വരൂപാനന്ദ, മഹാദേവാനന്ദ, അസംഗാനന്ദ, ദേശികാനന്ദ, വിരജാനന്ദ, ജ്ഞാന തീർത്ഥ, അംബികാനന്ദ, ബ്രഹ്മസ്വരൂപാനന്ദ, അദ്വൈതാനന്ദ തുടങ്ങിയവർ പങ്കെടുക്കും. ശിവഗിരി സ്‌കൂൾസ് കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ സ്വാഗതവും സ്‌കൂൾ ഹെഡ്മിസ്ട്രസ് എ.ടി ബിന്ദു നന്ദിയും പറയും.