smart

ചങ്ങനാശേരി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓൺലൈനായും പരമ്പരാഗത രീതിയിലും പൊതുജനങ്ങൾക്ക് റവന്യു സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുവാൻ സ്മാർട്ട് റവന്യു ഓഫീസ് പദ്ധതിയിൽപ്പെടുത്തി ചങ്ങനാശേരി താലൂക്ക് ഓഫീസിന് 29 ലക്ഷം രൂപയുടെ ഭരണാനുമതിയായെന്ന് അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു. മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ചങ്ങനാശേരി താലൂക്കാഫീസിൽ ഇല്ലെന്ന് എം.എൽ.എ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന് നിവേദനം കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഭരണാനുമതി ലഭ്യമായത്. എത്രയും പെട്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കി സാങ്കേതികാനുമതി ലഭ്യമാക്കാൻ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും നടപടികൾ പൂർത്തിയാക്കി നിർമാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.