
കോട്ടയം. സെപ്തംബർ 22, 23 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പേരും മേൽവിലാസവും മത്സര ഇനത്തിന്റെ പേരും ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നൽകണം. കലോത്സവത്തോടനുബന്ധിച്ച് കലാ സാഹിത്യം, ശാസ്ത്ര രംഗം, സാമൂഹ്യ സേവനം, വിദ്യാഭ്യാസം, സംരംഭകത്വം എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് ക്യാഷ് അവാർഡ് ലഭിക്കുന്നതിനും അപേക്ഷിക്കാം. അപേക്ഷകൾ ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡിന്റെ പകർപ്പ് സഹിതം 30നകം ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ നൽകണം. ഫോൺ. 04 81 25 63 98 0.