മുക്കൂട്ടുതറ: സെന്റ് മേരീസ് മലങ്കര കത്തോലിക്ക ടൗൺ പള്ളിയിൽ ഇടവക തിരുനാളിനും എട്ടുനോമ്പാചരണത്തിനും നാളെ കൊടിയേറും. ഉച്ചക്കഴിഞ്ഞ് 2.30ന് വി.കുർബാന, 3.30ന് വികാരി ഫാ.സെബാസ്റ്റ്യൻ കുന്നുംപുറത്ത് കൊടിയേറും. 4ന് പുതുതായി നിർമ്മിച്ച വൈദിക മന്ദിരത്തിന്റെ കൂദാശ. തോമസ് മാർ കൂറിലോസ് മുഖ്യകാർമ്മികത്വം വഹിക്കും. സെപ്തംബർ 8ന് സമാപന ആശിർവാദത്തോടെ ചടങ്ങുകൾ സമാപിക്കും.