കോട്ടയം: പ്രകൃതി ദുരന്തങ്ങൾ നേരിടാൻ യുവജന ക്ഷേമബോർഡ് രൂപീകരിച്ച ടീം കേരള വോളണ്ടിയർമാരുടെ പ്രവർത്തനം ഗ്രാമപഞ്ചായത്ത്, മുൻസിപ്പൽ തലങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ദ്വദിന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് കീഴുക്കുന്ന് വിമലഗിരി പാസ്റ്ററൽ സെന്ററിൽ വൈകിട്ട് നാലിന് മന്ത്രി ജി.ആർ അനിൽ നിർവഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. റോണി മാത്യു, റ്റി.റ്റി ജിസ്‌മോൻ, സന്തോഷ് കാല, എസ്.പി. സുജിത്ത്, മോളിക്കുട്ടി സെബാസ്റ്റ്യൻ, പി.എസ്. വിഘ്‌നേഷ്, എസ്. ഉദയകുമാരി എന്നിവർ പങ്കെടുക്കും. രാവിലെ 10ന് തുടങ്ങുന്ന പരിശീലനം 28ന് വൈകിട്ട് അവസാനിക്കും. സമാപന സമ്മേളനം 28ന് ഉച്ചകഴിഞ്ഞ് 3ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡംഗം അഡ്വ. റോണി മാത്യു അദ്ധ്യക്ഷത വഹിക്കും.