കോട്ടയം: ഓൾ കേരള കനറാ ബാങ്ക് റിട്ടയറീസ് അസോസിയേഷന്റെ മൂന്നാം ത്രൈ വാർഷിക സമ്മേളനം ഇന്ന് ശാസ്ത്രി റോഡിലെ കെ.പി.എസ് മേനോൻ ഓഡിറ്റോറിയത്തിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കനറാ ബാങ്ക് ജനറൽ മാനേജർ എസ്.പ്രേംകുമാർ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ.വി.ബി ബിനു, ഓൾ ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ചെയർമാൻ കെ.ശ്രീനിവാസൻ, എസ് വി ശ്രീനിവാസൻ, ബി വെങ്കിട്ടറാവു, ബി രാംപ്രകാശ്, സി.ഡി. ജോസൺ, എച്ച്. വിനോദ്കുമാർ തുടങ്ങിയവർ പങ്കെടുക്കും. 500ലധികം പ്രതിനിധികൾ പങ്കെടുക്കും.