ഏറ്റുമാനൂർ : കാവ്യവേദി ട്രസ്സിന്റെ 244ാം പ്രതിമാസ കവിയരങ്ങും അനുസ്മരണ സമ്മേളനവും സെപ്തംബർ 4ന് നടത്തുമെന്ന് ട്രസ്റ്റ് ചെയർമാൻ പി.പി നാരായണൻ അറിയിച്ചു. സാഹിത്യ രംഗത്ത് നിസ്തുല സംഭാവനകൾ നൽകിയ നാടൻ പാട്ടുകളുടെ മുത്തശ്ശി എന്നറിയപ്പെടുന്ന മറിയാമ്മച്ചേടത്തിയേയും ചേടത്തിയെക്കൊണ്ട് എം.എ. ക്ലാസിൽ ക്ലാസെടുപ്പിച്ച പ്രൊഫ. ഐ ഇസ്താക്കിനെയുമാണ് കാവ്യവേദി അനുസ്മരിക്കുന്നത്.
ഉച്ചയ്ക്ക് 2 മുതൽ ഏറ്റുമാനൂർ എസ്.എം. എസ്. എം ലൈബ്രറി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ ചെയർമാൻ പി. പി. നാരായണൻ അദ്ധ്യക്ഷത വഹിക്കും. അദ്ധ്യാപകനും എഴുത്തുകാരനുമായ വി. വി. സ്വാമി, ജനമൈത്രി എ.ഡി.എൻ.ഒ. മാത്യപോൾ, സുരേഷ് കുറുമുള്ളൂർ എന്നിവർ സംസാരിക്കും.
പ്രൊഫ. സെബാസ്റ്റ്യൻ വട്ടമറ്റം പങ്കെടുക്കും.