വാഴൂർ:അയ്യൻകാളിയുടെ 159ാമത് ജന്മദിനാഘോഷവും റോയി പാറയ്ക്കൽ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും ദളിത് സംയുക്ത സമിതി വാഴൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ മറ്റപ്പള്ളിയിൽ നടക്കും.രാവിലെ 9ന് ഇളമ്പള്ളി കവലയിലെ അയ്യൻകാളി മണ്ഡപത്തിൽ പുഷ്പാർച്ചന. സമ്മേളനത്തിൽ മാത്യു ടി.ബി അദ്ധ്യക്ഷത വഹിക്കും. എസ്.എസ് എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.