കുമരകം: കുമരകത്തെ കളിവള്ളങ്ങളുടെ പരിശീലന വേദിയായ മൂത്തേരിമട മത്സരവള്ലംകളിക്കൊരുങ്ങുന്നു. നാളെ ഉച്ചകഴിഞ്ഞ് രണ്ടിനാണ് മത്സരം നടക്കുക. ഓൾ കേരളാ വള്ളംകളി അസോസിയേഷനാണ് സംഘാടകർ.വള്ളംകളിരംഗത്തെ പ്രമുഖനായിരുന്ന നല്ലാനിയ്ക്കൽ പാപ്പച്ചന്റെ ഓർമ്മയ്ക്കായാണ് മത്സരം സംഘടിപ്പിച്ചിരിയ്ക്കുന്നത്. കേരളത്തിലെ പ്രമുഖ വള്ളങ്ങളും ക്ലബുകളിലെ തുഴച്ചിൽക്കാരും പങ്കെടുത്ത് മികച്ച ഒരു സൗഹൃദ മത്സരത്തിന് കളമൊരുങ്ങി കഴിഞ്ഞു. മാസ് ഡ്രിൽ, ചെറുവള്ളങ്ങളുടെ മത്സരം, ചുണ്ടൻ വള്ളങ്ങളുടെ പ്രദർശന തുഴച്ചിൽ എന്നിവ ജലോത്സവത്തിന്റെ ഭാഗമായി നടക്കും. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് വിജയികൾക്ക് സമ്മാനങ്ങൾ നൽക്കും. പ്രസിദ്ധ സ്പോർട്ട്സ് കമന്റേറ്റർ ഷൈജു ഓമോദരൻ പങ്കെടുക്കുമെന്ന് അസോസിയേഷൻ പ്രസിഡന്റ് കൊച്ചുമോൻ അമ്പലക്കടവനും സെക്രട്ടറി ബിനു വെട്ടിക്കാട്ടും അറിയിച്ചു.