ചങ്ങനാശേരി: കേരള അക്കാഡമി ഫോർ സ്കിൽ എക്സലൻസിൻ്റെ ആഭിമുഖ്യത്തിൽ സങ്കൽപ്പ് പദ്ധതിയുടെ ഭാഗമായി ജാം, ജെല്ലി, കെച്ചപ്പ് പ്രോസസ്സിംഗ് ടെക്നീഷ്യൻ കോഴ്സ് ആരംഭിച്ചു. വേലൈൻ മാനേജ്മെൻ്റ് കൺസൾട്ടൻസിയുടെ കോട്ടയം സെൻ്ററിൽ കോഴ്സിൻ്റെ ഉദ്ഘാടനം ജില്ലാ പ്ലാനിംഗ് ഓഫീസർ ലിറ്റി മാത്യു നിർവഹിച്ചു. വേലൈൻ ബിസിനസ് ഹെഡ് ശ്രീജിത്ത് കെ.പി, പ്ലേസ്മെൻ്റ് കോ-ഓർഡിനേറ്റർ അങ്കുഷ് കെ.എം എന്നിലർ പരീശീലന പരിപാടി വിശദീകരിച്ചു. ജില്ലാ സ്കിൽ കോർഡിനേറ്റർ നോബിൾ എം ജോർജ്, എ.എൻ ഇന്ദുകല എന്നിവർ സംസാരിച്ചു.