ചങ്ങനാശേരി: കൂട്ടുമ്മേൽ കുടുംബസംഗമവും ഓണാഘോഷവും സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാർഷികവും 28ന് രാവിലെ 9.30 മുതൽ ചങ്ങനാശേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കും. സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. കുടുംബയോഗം പ്രസിഡന്റ് കെ.എം മഹാൻ അദ്ധ്യക്ഷത വഹിക്കും. ബിജു പുളിക്കലേടത്ത് മുഖ്യപ്രഭാഷണം നടത്തും. ഡി.ദീലീപ് കുമാർ, തങ്കച്ചൻ രാഘവൻ, കെ.വി സുനിൽകുമാർ, ബിന്ദു അശോകൻ എന്നിവർ പങ്കെടുക്കും. നോർത്ത് അമേരിക്ക ശ്രീനാരായണ അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു ഗോപാലനെ അനുമോദിക്കും. സെക്രട്ടറി സജീവ് കൂട്ടുമ്മേൽ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.എസ് ബൈജു നന്ദിയും പറയും. തുടർന്ന് ഓണാഘോഷം, കലാപരിപാടികൾ, കരോക്ക ഗാനമേള, ഡാൻസ് തുടങ്ങിയവ നടക്കും.