പൊൻകുന്നം : കനൃകുമാരി മുതൽ കാശ്മീർ വരെ രാഹുൽഗാന്ധി നയിക്കുന്ന ഭാരത്‌ജോഡോ പദയാത്ര വിജയമാക്കാൻ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. ബൂത്തു തലത്തിൽ ഭവനസന്ദർശനം നടത്തി പദയാത്ര സന്ദേശം പ്രചരിപ്പിക്കും. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ
9 പഞ്ചായത്തുകളിൽ നിന്നും 9000 പേരെ ആലപ്പുഴ ജില്ലയിൽ പദയാത്ര എത്തുമ്പോൾ അണിചേർക്കും. നേതൃത്വ കൺവെൻഷൻ കോൺഗ്രസ് രാഷ്ട്രീയ കാര്യ സമതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അഭിലാഷ് ചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. പദയാത്രയുടെ ജില്ലാ കോ ഓർഡിനനേറ്റർ ജോഷി ഫിലിപ്പ് പരിപാടികൾ വിശദീകരിച്ചു. കെ.പി.സി.സി അംഗം തോമസ് കല്ലാടൻ, ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ ഷെമീർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അഡ്വ. പി.സതീശ് ചന്ദ്രൻ നായർ, ഡി.സി.സി.അംഗങ്ങളായ ജാൻസ് കുന്നപ്പള്ളി, ജോസ്.കെ. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.