കോട്ടയം: കെ.സി മാമ്മൻമാപ്പിള്ള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പാ ജലമേള സെപ്റ്റംബർ 7ന് ഉച്ചയ്ക്ക് 2ന് നീരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അഗസ്റ്റ് 30ന് രാവിലെ 9 ന് പതാക ഉയർത്തൽ. 35 ലധികം കളിവള്ളങ്ങളും പ്രമുഖ ടീമുകളും പങ്കെടുക്കും. അത്തം മുതൽ തിരുവോണം വരെ സംഘടിപ്പിക്കുന്ന പരിപാടികളിൽ മന്ത്രിമാർ, എംപിമാർ എംഎൽഎമാർ തുടങ്ങിയവർ പങ്കെടുക്കും. കളിവള്ളങ്ങളുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 1 മുതൽ 5 ഉച്ചയ്ക്ക് ഒന്ന് വരെ.
സെപ്തംബർ 2 ന് രാവിലെ 11ന് നെടുമ്പ്രം സി.എം.എസ് എൽപി സ്കൂളിൽ ചിത്രരചന മത്സരം നടക്കും. 6 രാവിലെ 10 ന് ചെങ്ങന്നൂർ പുത്തൻകാവ് മെത്രാപ്പോലിത്തൻ ഹയർ സെക്കൻ്ററി സ്കൂളിൽ അത്തപ്പൂക്കള മത്സരവും വൈകുന്നേരം 4 ന് നീരേറ്റുപുറം ടാക്സി സ്റ്റാൻഡിൽ വഞ്ചിപ്പാട്ട് മത്സരവും നടക്കുമെന്ന് വർക്കിംഗ് പ്രസിഡന്റ് വിക്ടർ.ടി.തോമസ് പത്രസമ്മേളനത്തിൽ അറിയിച്ചു.