കോട്ടയം: കെ.എൽ.സി.എ സംസ്ഥാനതല സുവർണജൂബിലിയുടെ ഭാഗമായി വിജയപുരം രൂപതയുടെ നേതൃത്വത്തിൽ സുവർണശോഭ സംഗമം ഇന്ന് 11ന് പാക്കിൽ സെന്റ് തെരേസാസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടക്കും. രൂപത മെത്രാൻ റവ.ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ വാസവൻ മുഖ്യപ്രഭാഷണം നടത്തും. രൂപത പ്രസിഡന്റ്‌ ജോസഫ് സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരിക്കും. ഉമ്മൻ ചാണ്ടി എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബിൻസി സെബാസ്റ്റ്യൻ, ആന്റണി നെറോണ, അഡ്വ. ഷെറി.ജെ.തോമസ്, ഫാ. സെബാസ്റ്റ്യൻ ഓലിക്കര, വർഗീസ് കോട്ടയ്ക്കാട് തുടങ്ങിയവർ പങ്കെടുക്കും. എബി കുന്നേൽപറമ്പിൽ സ്വാഗതവും ഷിജോ ബാബു നന്ദിയും പറയും.