പുലിക്കുട്ടിശേരി: എസ്.എൻ.ഡി.പി യോഗം 4372-ാം പുലിക്കുട്ടിശേരി ശാഖയുടെയും മാന്നാനം ശ്രീനാരായണ ഗുരുധർമ്മ സമാജത്തിന്റെയും ആഭിമുഖ്യത്തിൽ 28ന് രാവിലെ 9ന് സൗജന്യ പച്ചക്കറി വിതരണവും ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനവും പുലിക്കുട്ടിശേരി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം ഗുരുധർമ്മ സമാജം പ്രസിഡന്റ് പി.പി സന്തോഷ് കുമാർ നിർവഹിക്കും. ശാഖാ പ്രസിഡന്റ് എം.ആർ മണി മേലത്ര അദ്ധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് സാബു വെല്യടത്തറ ആമുഖപ്രസംഗം നടത്തും. ശാഖാ സെക്രട്ടറി രാജപ്പൻ കൊല്ലമ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ കമ്മറ്റി അംഗം സലിമോൻ, രവിവാരപാഠശാല അദ്ധ്യാപകരായ പ്രസന്നൻ മണലേൽ, സവിത രാജേഷ് എന്നിവർ പങ്കെടുക്കും. സജീവ് കോയിത്തറ നന്ദി പറയും.