വൈക്കം : എസ്.എൻ.ഡി.പി.യോഗം 113-ാം നമ്പർ ചെമ്മനത്തുകര ശാഖയിലെ ഗുരുദർശനം കുടുംബയോഗത്തിന്റെ നേതൃത്വത്തിൽ വിദ്യാധിരാജാ ചട്ടമ്പിസ്വാമികളുടെ 170-ാ മത് ജയന്തിയും മഹാത്മാ അയ്യങ്കാളിയുടെ 158-ാ മത് ജയന്തിയും ശ്രീനാരായണ ഗുരുവിന്റെ 168-ാമത് ജയന്തി വിളംബര സമ്മേളനവും നടത്തും. ഇന്ന് 2ന് ചെല്ലപ്പൻ കരുമക്കുഴിയുടെ വസതിയിൽ ചേരുന്ന സമ്മേളനം ശാഖാ വൈസ് പ്രസിഡന്റ് നിധീഷ് പ്രകാശ് ഉദ്ഘാടനം ചെയ്യും. ചെയർമാൻ മഞ്ചേഷ് കരുമക്കുഴി അദ്ധ്യക്ഷത വഹിക്കും. ശ്രീ നാരായണ ഗുരുവിചാര കേന്ദ്രം ഡയറക്ടർ അഡ്വ. രമണൻ കടമ്പറ മുഖ്യപ്രഭാഷണം നടത്തും. ശാഖാ കമ്മി​റ്റി അംഗം രഞ്ജിത് കറുകത്തല, കാവടി സംഘം പ്രസിഡന്റ് കെ.കെ.പീതാംബരൻ, യൂത്ത്മൂവ്മെന്റ് നോമിനി സുജിത്ത് കരുമക്കുഴി, വനിതാസംഘം നോമിനി അംബിക മജീന്ദ്രൻ, കൺവീനർ ബിജി ജാബു എന്നിവർ പ്രസംഗിക്കും