കോട്ടയം: ആർ.ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ വി.വി പ്രഭ അനുസ്മരണ സമ്മേളനം നാളെ 4ന് ഊട്ടിലോഡ്ജ് ഐ.എൻ.ടി.യു.സി ഹാളിൽ നടക്കം. എ.ഐ.സി.സി അംഗം കുര്യൻ ജോയ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേരളകൗമുദി സ്പെഷ്യൽ കറസ് പോണ്ടന്റ് വി.ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ.അനിൽകുമാർ അഡ്വ.വി.ബി ബിനു, കുഞ്ഞ് ഇല്ലമ്പള്ളി, കൈനകരി ഷാജി ,കെ.പി ഭുവനേശ്, എ.കെ.ജോസഫ്, ഇ.എം.സോമനാഥൻ, അഡ്വ. സി.ജി സേതു ലക്ഷ്മി, അഡ്വ. ശാന്താറാം റോയ്, കുറിച്ചി സദൻ,അയർകുന്നം രാമൻ നായർ, അഡ്വ ജോഷി ജേക്കബ്, അഡ്വ.കെ.എ പ്രസാദ്, എം.കെ.ശശിയപ്പൻ, എം.ബി സുകുമാരൻനായർ, തോമസ് കല്ലാടൻ ,വി.എം.മണി, പി.കെ.വൈശാഖ്, മൗലാന ബഷീർ, ആനിക്കാട് ഗോപിനാഥ്, ബൈജു മാറാട്ടുകുളം, സാൽവിൻ കൊടിയന്തറ, ചെങ്ങളം രവി എന്നിവർ പ്രസംഗിക്കും.