മാങ്ങാനം: എസ്.എൻ.ഡി.പി യോഗം 501-ാം നമ്പർ മാങ്ങാനം ശാഖയിലെ ഗുരുവന്ദനം മൈക്രോയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർമ്മാണ മേഖലയിലേക്ക് ആവശ്യമായ ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ജി.വി പവർ ആൻഡ് പവർ ടൂൾസ് സ്ഥാപനം മാങ്ങാനം താമരശേരി മഹാദേവ ക്ഷേത്രത്തിന് സമീപം അമ്പലപ്പറമ്പിൽ ബിൽഡിംഗിൽ ഇന്ന് പ്രവർത്തനം ആരംഭിക്കും. ഉച്ചയ്ക്ക് 12ന് സമ്മേളനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു ഉദ്ഘാടനം ചെയ്യും. പെണ്ണമ്മ കാലായിൽ ഭദ്രദീപം തെളിയിക്കും. പവർ ടൂൾസിന്റെ ഉദ്ഘാടനം വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ടി സോമൻകുട്ടി നിർവഹിക്കും. ശാഖാ പ്രസിഡന്റ് എം.ബി അനീഷ് അദ്ധ്യക്ഷത വഹിക്കും. ചികിത്സാ സഹായ വിതരണം പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും മാങ്ങാനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ധനുജ ചന്ദ്രൻ നിർവഹിക്കും. ഷാജി കുന്നേൽ പവർ ടൂൾ ആദ്യ സ്വീകരണം. ശാഖാ സെക്രട്ടറി സലിൽ കല്ലുപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. രജനി സന്തോഷ്, ദീപ ജീസസ്, ബിനു മറ്റത്തിൽ, സജി നന്ത്യാട്ട്, സതീശൻ, എൻ.ബാബുലാൽ, റോണി തോമസ് ചെറിയാൻ, ദിലീപ്, പി.വി രഘുനാഥൻ, പി.ഡി മണിയൻ, ഷേണായി പാസ്റ്റർ, സീബാ സുനിൽ, സി.ടി മനോജ് എന്നിവർ പങ്കെടുക്കും. രജീഷ് സ്വാഗതവും കെ.എൻ തങ്കപ്പൻ നന്ദിയും പറയും.