മീനച്ചിൽ, കടനാട് പഞ്ചായത്തുകളിൽ ജല സാക്ഷരതാ ജാഥ നടത്തി
ഇടമറ്റം: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി മീനച്ചിൽ, കടനാട് ഗ്രാമപഞ്ചായത്തുകളിൽ ജലസാക്ഷരതാ ജാഥ നടത്തി.
മീനച്ചിൽ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വൈസ് പ്രസിഡന്റ് ഷേർളി ബേബിയുടെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ജോയി സെബാസ്റ്റ്യൻ കുഴിപ്പാല ഫ്‌ളാഗ് ഓഫ് ചെയ്തു. പി.എസ്.ഡബ്ല്യൂ.എസ് പ്രൊജെക്ട് മാനേജർ ഡാന്റിസ് കൂനാനിക്കൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബിജു റ്റി.ബി, പഞ്ചായത്ത് മെമ്പർ സാജോ പൂവത്താനി, പ്രോജക്ട് കോർഡിനേറ്റർ ആഷ്‌ലി ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
കടനാട് ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച നീലൂർ ജംഗ്ഷനിൽ വൈസ് പ്രസിഡന്റ് സെൻ സി. പുതുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ഉഷാ രാജു ഫ്‌ളാഗ് ഓഫ് ചെയ്തു. പി.എസ്.ഡബ്ല്യൂ.എസ് പ്രൊജക്ട് മാനേജർ ഡാന്റിസ് കൂനാനിക്കൽ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺമാരായ ജയ്‌സി സണ്ണി, ബിന്ദു ജേക്കബ്, വി.ജി.സോമൻ, പഞ്ചായത്ത് മെമ്പർമാരായ ജയ്‌സൺ പുത്തൻകണ്ടം, സിബി ജോസഫ്, ബിന്ദു ബിനു മെർലിൻ റൂബി, റീത്താ ജോർജ്, ജോർജ്, മധു കുന്നേൽ, നീലൂർ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് ജോർജ് ജോസഫ് ഊളാനിയിൽ, സെക്രട്ടറി ലിജോ ജോബ്, പ്രോജക്ട് കോർഡിനേറ്റർ ജയ്‌സി മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.