
കോട്ടയം . ഓണമെത്തിയതോടെ നഗരത്തിലെ പൂക്കള വിപണി ഉണർന്നു. അത്തപ്പൂക്കളം ഒരുക്കുന്നതിനും മറ്റുമായി പൂക്കൾക്കായി ഓർഡറുകൾ ലഭിച്ച് തുടങ്ങിയതായി കച്ചവടക്കാർ പറയുന്നു. തമിഴ്‌നാട്, ബംഗളൂരു എന്നിവിങ്ങളിൽ നിന്നാണ് പൂക്കൾ എത്തുന്നത്. ബന്തി, ജമന്തി, വാടാമല്ലി, അരളി തുടങ്ങിയവയാണ് പ്രധാന പൂക്കൾ. ബന്തിപ്പൂവ് മഞ്ഞ, ഓറഞ്ച് നിറങ്ങളിൽ ലഭ്യമാണ്. കിലോയ്ക്ക് 180 രൂപയാണ് ബന്തിയുടെ വില. വെള്ള, മഞ്ഞ നിറത്തിലുള്ള ജമന്തിക്ക് കിലോയ്ക്ക് 200 രൂപയാണ്. വാടാമല്ലി 200, അരളി റോഡ് 300, വെള്ള 400 രൂപയാണ് വില. താമര ഒരെണ്ണം 20 രൂപ. തുമ്പപ്പൂവും ലഭ്യമാണ്. ഓണം അടുക്കുന്നതോടെ പൂക്കളുടെ വില ഇനിയും ഉയരാൻ സാദ്ധ്യതയുണ്ട്. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ വർഷം പൂവ് വിപണി വാടിയിരുന്നു. ഈ ഓണക്കാലത്തെ പ്രതീക്ഷയോടെയാണ് വ്യാപാരികൾ കാണുന്നത്.