മുണ്ടക്കയം: മലയോരമേഖലയിലെ കർഷകരെ വിറപ്പിച്ച് കാട്ടാനക്കൂട്ടം. ഇന്നലെ രാവിലെ പതിനേഴോളം കാട്ടാനകളാണ് മതമ്പയിലെ ജനവാസ മേഖലയിലെത്തിയത്. കാടിറങ്ങിയ കാട്ടനകൾ കിലോമീറ്റർ അകലെയുള്ള റ്റി ആർ ആൻ റ്റി എസ്‌റ്റേറ്റിലെ മതമ്പഭാഗത്ത് റബർ മരങ്ങൾ മുറിച്ച് മാറ്റിയ പ്രദേശത്ത് ഏറെനേരം മേഞ്ഞുനടന്നു. ആനകൾ നിലയുറപ്പിച്ചതിന് സമീപമാണ് റ്റി ആർ ആൻഡ് റ്റി മതമ്പ റോഡ്. ഈ പാതയിലൂടെയാണ് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾ സഞ്ചരിക്കുന്നത്. സമീപ മേഖലയായ കൊയനാട് ചെറുവള്ളിക്കുളം കണയങ്കവയൽ മേഖലയിലെ കർഷകരാണ് കാട്ടാനശല്യത്താൻ ഏറെ വലയുന്നത്. കർഷകർ പലരും കൃഷി പാടെ ഉപേക്ഷിച്ചിരിക്കുകയാണ്. കൂട്ടമായി എത്തുന്ന കാട്ടനകൾ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കുന്നത്. ഈ ഭാഗത്തെ വൈദ്യുത വേലികൾ പ്രവർത്തനരഹിതമാണ്.