കോട്ടയം: എൻ.സി.പി ജില്ല പ്രസിഡന്റായി ബെന്നി മൈലാടൂരിനെയും വൈസ് പ്രസിഡന്റായി നിബു അബ്രഹാമിനെയും ട്രഷററായി ജയപ്രകാശ് നാരായണനെയും കോട്ടയത്ത് നടന്ന ജില്ലാ സമ്മേളനം തിരഞ്ഞെടുത്തു. എൻ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, സംസ്ഥാന സംഘടന സെക്രട്ടറി കെ.ആർ. രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടിൽ, സംസ്ഥാന സെക്രട്ടറിമാരായ എസ്.ഡി സുരേഷ് ബാബു, ടി.വി ബേബി, എൻ.സി.പി നേതാക്കളായ ജോസ് കുറ്റിയാനിമറ്റം, പി.എ താഹ, പി.കെ ആനന്ദകുട്ടൻ, ബഷീർ തേനംമാക്കിൽ, സാബു മുരിക്കവേലിൽ, കാണക്കാരി അരവിന്ദാക്ഷൻ, ബാബു കപ്പക്കാല, ഗ്ലാഡ്‌സൺ ജേക്കബ്, ടോമി ചങ്ങങ്കരി,എൻ.എം.സി ജില്ലാ പ്രസിഡന്റ് ഐഷാ ജഗദീഷ്, എൻ.വൈ.സി ജില്ല പ്രസിഡന്റ് മിൽട്ടൺ ഇടശേരി എന്നിവർ പ്രസംഗിച്ചു.