ചെങ്ങളം: എസ്.എൻ.ഡി.പി യോഗം 33 നമ്പർ ചെങ്ങളം തെക്ക് ശാഖയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കായുള്ള അവാർഡ് വിതരണം ഇന്ന് രാവിലെ 9.30ന് ശാഖാ ഹാളിൽ നടക്കും. എസ്.എൻ.ഡി.പി യോഗം ബോർഡ് മെമ്പർ അഡ്വ.കെ.എ പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.
ശാഖാ പ്രസിഡന്റ് സനോജ് ജോനകംവിരുത്തിൽ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം കെ.വി ബിന്ദു അവാർഡുദാനം നിർവഹിക്കും. എൽ.എൽ.ബി പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ചഞ്ചൽ സലി രാമങ്കരിയെ ആദരിയ്ക്കും. സി.റ്റി രാജേഷ്, വിലാസിനി പുരുഷോത്തമൻ, ജയാ സജിമോൻ, അനന്തു എസ്. പാറയിൽ എന്നിവർ പങ്കെടുക്കും. സുരേഷ് കുമാർ പാറയിൽ സ്വാഗതവും ഒ.ആർ രംഗലാൽ നന്ദിയും പറയും.