എരുമേലി : പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ വെള്ളാവൂർ അടാമറ്റം ഭാഗത്ത് തോപ്പിൽപാത വീട്ടിൽ അച്ചു‌മോനെ (24) യെ എരുമേലി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി എരുമേലി റൂട്ടിൽ ഓടുന്ന ബസ്സില്‍ ക്ലീനറായി ജോലി ചെയ്യുന്ന ഇയാൾ ബസിൽ യാത്ര ചെയ്ത സ്കൂൾ വിദ്യാർത്ഥിനിയെ പല ദിവസങ്ങളിലായി ഉപദ്രവിക്കുകയായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽകുമാർ വി.വി, എസ്.ഐ മാരായ അനീഷ് എം.എസ്, അബ്ദുള്‍ അസീസ് , എ.എസ്.ഐ. ഷീനാ, സി.പി.‌ഒമാരായ ഷാജി, കൃപ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.