പൊൻകുന്നം: പുതിയകാവ് ദേവീക്ഷേത്രത്തിൽ 31ന് വിനായക ചതുർത്ഥി ആഘോഷിക്കും. പുലർച്ചെ 5.45ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തും. തന്ത്രി കുരുപ്പക്കാട്ടുമന നാരായണൻ നമ്പൂതിരിയും മേൽശാന്തി കല്ലമ്പള്ളി ഇല്ലം വിശാഖ് നമ്പൂതിരിയും കാർമ്മികത്വം വഹിക്കും.
പൈക:വിനായക ചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് പൈക ശ്രീ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിൽ 31ന് രാവിലെ 5.30 മഹാഗണേശ പൂജ,മഹാ ശാന്തിഹവനം, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, പഞ്ചഫലനിവേദ്യം മറ്റു വിശേഷാൽ പൂജകൾ എന്നിവ നടക്കും.
ചെറുവള്ളി: ദേവീക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ഗജപൂജ എന്നിവ നടത്തും.
ഉരുളികുന്നം: ഐശ്വര്യഗന്ധർവസ്വാമി ഭദ്രകാളിക്ഷേത്രത്തിൽ 31ന് വിനായക ചതുർത്ഥി. രാവിലെ അഷ്ടദ്രവ്യമഹാഗണപതി ഹോമം നടത്തും.
ഉരുളികുന്നം: പുലിയന്നൂർക്കാട് ധർമ്മശാസ്താ ഭദ്രകാളിക്ഷേത്രത്തിൽ 31ന് വിനായക ചതുർത്ഥി. രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം.
എരുമേലി: സർവ്വസിദ്ധി വിനായകക്ഷേത്രത്തിൽ വിനായകചതുർത്ഥി ആഘോഷം 31ന് നടക്കും. രാവിലെ 6.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിന് മേൽശാന്തി മഹേഷ് മോഹന ഭട്ടതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും. 10ന് ആത്മീയപ്രഭാഷണം എൻ.സോമശേഖരൻ കോട്ടയം തൃക്കൈക്കാട്ട് സ്വാമിയാർമഠം. 12ന് മഹാപ്രസാദമൂട്ട്.
ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ വിനായകചതുർഥിയാഘോഷം 31ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം .