കൊഴുവനാൽ : പഞ്ചായത്തിലെ സ്‌കൂളുകളിൽ കുട്ടികളിൽ കൃഷിപാഠം ഉറപ്പിക്കുന്നതിനായി ''നൂറുമേനി പദ്ധതി'' ആരംഭിക്കുന്നു.

പഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്‌കൂളുകളിലും ഫലവൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്താണ് പദ്ധതി നടപ്പാക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് അറിയിച്ചു. കൃഷിഭവനിൽ നിന്ന് എത്തിച്ചാണ് തൈകളും വിത്തും കുട്ടികൾക്ക് നൽകുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കൊഴുവനാൽ ഗവ. എൽ.പി സകൂളിൽ കുട്ടികൾക്ക് പച്ചക്കറി തൈകളും വിത്തും നൽകി പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് നിർവഹിച്ചു. കൃഷി ഓഫീസർ കെ. പ്രവീൺ, ഹെഡ്മിസ്ട്രസ് യമുന, പി.റ്റി.എ പ്രസിഡന്റ് ജോബി മാനുവൽ തുടങ്ങിയവർ പ്രസംഗിച്ചു. അടുത്ത ദിവസങ്ങളിൽ കൊഴുനാൽ പഞ്ചായത്തിലെ മറ്റ് സ്‌കൂളുകളിലേക്കും നൂറുമേനി പദ്ധതി വ്യാപിപ്പിക്കും.