പാലാ : മീനച്ചിൽ താലൂക്കിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ആഘോഷങ്ങൾക്ക് ഒരുക്കങ്ങളായി. ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വരക്ഷേത്രത്തിൽ വിനായ ചതുർത്ഥി ദിനമായ 31 ന് പുലർച്ചെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടക്കും. ഗണപതിക്ക് കറുകമാല സർമപ്പണവും ഉണ്ട്. രാവിലെ 9 ന് പ്രസാദ വിതരണവും തുടർന്ന് നവഗ്രഹപൂജയും നടക്കും. വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധനയുണ്ട്. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വംവഹിക്കും.

അന്തിനാട് ശ്രീ മഹാദേവ ക്ഷേത്രത്തിൽ രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടത്തും. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യപ്പിള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. 8.30 ന് മഹാഗണപതി ഹോമ ദർശനം, 9 ന് പ്രസാദ വിതരണം. ഫോൺ: 9400542424

പാലാ ആൽത്തറ ശ്രീരാജരാജഗണപതി ക്ഷേത്രത്തിൽ വിപുലമായ പരിപാടികളോടെ പുലർച്ചെ 6 മുതൽ വിനായക ചതുർത്ഥി ആഘോഷം നടക്കും. ഇടയാറ്റ് സ്വയംഭൂബാലഗണപതി ക്ഷേത്രം, കിടങ്ങൂർ ശ്രീമഹാഗണപതി ക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതിക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ട് ദേവീക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ദേവീക്ഷേത്രം, കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, പാലാ ളാലം മഹാദേവക്ഷേത്രം, കടപ്പാട്ടൂർ മഹാദേവക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുരിക്കുംപുഴ ദേവീക്ഷേത്രം, ചെത്തിമറ്റം തൃക്കയിൽ മഹാദേവക്ഷേത്രം, മീനച്ചിൽ വടക്കേക്കാവ്, വലവൂർ മഹാദേവക്ഷേത്രം, രാമപുരം നാലമ്പലങ്ങൾ, വെള്ളാപ്പാട് ശ്രീഭഗവതിക്ഷേത്രം എന്നിവിടങ്ങളിലും ആഘോഷം നടക്കും.