ഏറ്റുമാനൂർ : അഖില കേരള ചേരമർ ഹിന്ദു മഹാസഭ ഏറ്റുമാനൂർ യൂണിയൻ മഹാത്മ അയ്യങ്കാളിയുടെ 159-ാമത് ജന്മദിനം ആഘോഷിച്ചു. യൂണിയൻ പ്രസിഡന്റ് സജി വള്ളോംകുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ.ശശി പണക്കളം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സതീഷ് ശങ്കരേടത്ത്, രാജൻ നാല്പത്തിമല, സന്തോഷ് സോമൻ പേരൂർ, ബി.എ ബേബി ഏറ്റുമാനൂർ, രവീന്ദ്രൻ കാനാട്ട് തുടങ്ങിയവർ സംസാരിച്ചു. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിൽ 9 ന് അവിട്ടം നാളിലാണ് ജന്മദിന ആഘോഷങ്ങൾ നടക്കുന്നത്.