ചങ്ങനാശേരി: മലയോരനിവാസികളെയും തീരദേശ ജനതയെയും സംരക്ഷിക്കാനുള്ള സത്വര നടപടികൾക്ക് സർക്കാർ തയാറാകണമെന്ന് ചങ്ങനാശേരി അതിരൂപത പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ആവശ്യപ്പെട്ടു. ജനാധിപത്യപരമായ സമരങ്ങളെയും പ്രതിഷേധങ്ങളെയും ദുരിതങ്ങളെയും കണ്ടില്ലെന്നു നടക്കുന്നത് പ്രതിഷേധാർഹമാണ്. ബഫർ സോൺ, വിഴിഞ്ഞം പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിനും ഭരണതലത്തിൽ നടപടികൾ ഏകോപിക്കുന്നതിനുമായി ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ.ജയിംസ് കൊക്കാവയൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോജി ചിറയിൽ, ഫാ.ജോസഫ് പനക്കേഴം, ഡോ. റൂബിൾ രാജ്, പ്രൊഫ. ജെ.സി. മാടപ്പാട്ട്, അഡ്വ. ജോർജ് കോടിക്കൽ, ഡോ. ഡൊമനിക് ജോസഫ്, ബോബി തോമസ്, ജോബി പ്രാക്കുഴി, ടോം ജോസഫ് ബിജു സെബാസ്റ്റ്യൻ, ബിനു കുര്യാക്കോസ്, അഡ്വ. ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.