clean

പൊൻകുന്നം. കാഞ്ഞിരപ്പള്ളി പഞ്ചായത്തും സ്വരുമ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി കാഞ്ഞിരപ്പള്ളിയിൽ ശുചിത്വ സന്ദേശറാലിയും തുണി സഞ്ചി വിതരണവും നടത്തി. കുരിശു കവലയിൽ നിന്നാരംഭിച്ച റാലി പേട്ട കവലയിൽ സമാപിച്ചു. പൊതുയോഗം സർക്കാർ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ബി.ആർ.അൻഷാദ്, ബെബിൻ ജോൺ വർഗീസ്, റോസമ്മ തോമസ്, വി.എൻ.രാജേഷ്, ശ്യാമള ഗംഗാധരൻ, ഷക്കീലാ നസീർ, സുമി ഇസ്മായിൽ, ബിജു പത്യാല, അൻഷാദ് ഇസ്മായിൽ, സ്‌കറിയാച്ചൻ ഞാവള്ളി, ജോർജ് കോര, ജോൺ മാത്യു എന്നിവർ സംസാരിച്ചു.സ്വരുമ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരും പങ്കെടുത്തു.