ഏറ്റുമാനൂർ : ജീവിത നൈപുണ്യ വികസനം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂർ ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സ്മാർട്ട് 40 ത്രിദിന ക്യാമ്പ് സമാപിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് എസ്.സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി.എ നവനീത, ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.എസ് മല്ലിക, നോഡൽ ഓഫീസർ ജെനി ഫ്രാൻസിസ്, അദ്ധ്യാപക പ്രധിനിധി എസ്.എസ് അജേഷ്, പ്രൊജക്ട് അസിസ്റ്റന്റ് സേതുപാർവതി എന്നിവർ പങ്കെടുത്തു. അദ്ധ്യാപകരായ സിജാ പ്രഭാകർ,സിജിമോൾ, ചിത്രാ ആർ. നായർ, നവീൻ കുമാർ, സ്മിത, വെർജീനിയ, അഭിലാഷ്, ഷാജിത, അഖിൽ എന്നിവർ നേതൃത്വം നൽകി. ഒ.ആർ.സി ട്രെയിനർമാരായ ദേവൂട്ടി, ജിനു ജോസ്, റീബ, മെറിൻ എന്നിവർ ക്ലാസുകൾ നയിച്ചു. രക്ഷകർത്താക്കൾക്കായി ഓൺലൈൻ സെഷനും നടന്നു.