വാഴൂർ : അയ്യങ്കാളിയുടെ 159ാം മത് ജന്മദിനാഘോഷവും റോയി പാറയ്ക്കൽ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും ദളിത് സംയുക്ത സമിതി വാഴൂർ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മറ്റപ്പള്ളിയിൽ നടന്നു. ഇളമ്പള്ളി കവലയിലെ അയ്യൻകാളി മണ്ഡപത്തിൽ പുഷ്പാർച്ചന യ്ക്ക് ശേഷം ടി.ബി.മാത്യൂവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജന്മദിന സമ്മേ ളനം അഡ്വ. പി.കെ.ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു എം.ജെ.ഫിലിപ്പ്, ജെയ്‌നി മറ്റപ്പള്ളി, ടി.എം. ഷാജി, ബിനോയ് പിറ്റർ, സജി മുണ്ടക്കയം, പി.വൈ. ജോയി എന്നിവർ സംസാരിച്ചു.പഠനത്തിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെ റോയി പാറയ്ക്കൽ സ്മാരക വിദ്യാഭ്യാസ അവാർഡ് നൽകി അനുമോദിച്ചു. മത്സ്യ തൊഴിലാളികളുടെ സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ നടപടിയെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.