കുലശേഖരപുരം : എസ്.എൻ.ഡി.പി യോഗം 1166-ാം നമ്പർ കുലശേഖരപുരം ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം വിപുലമായി ആഘോഷിക്കുമെന്ന് പ്രസിഡന്റ് പി.ജി.അശോകൻ, സെക്രട്ടറി കെ.വി.രാജു സൗപർണിക എന്നിവർ അറിയിച്ചു. സെപ്തംബർ പത്തിന് രാവിലെ എട്ടിന് പതാക ഉയർത്തൽ, 8.30ന് ഗുരുപൂജ, 9 ന് ഗുരുദേവ ഭാഗവതപാരായണം, തുടർന്ന് ഗുരുദേവകൃതികളുടെ ആലാപനം, 10 ന് ഗുരുദേവ പ്രാർത്ഥന, 12.30 ന് അന്നദാനം, ഉച്ചകഴിഞ്ഞ് 2 ന് കുളത്തുങ്കൽ ജംഗ്ഷനിൽ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര, വൈകിട്ട് നാലിന് നടക്കുന്ന പൊതുസമ്മേളനം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ്
ആരിശ്ശേരി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ മുഖ്യപ്രഭാഷണം നിർവഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്. കിഷോർ കുമാർ സമ്മാനദാനം നിർവഹിക്കും. യൂണിയൻ കൗൺസിലർ വി.പി ബാബു, ശാഖാ സെക്രട്ടറി കെ.വി.രാജു, ഷിബു.കെ.സി, കെ.വി. ധനേഷ്, രാഹുൽ സതീശൻ എന്നിവർ പ്രസംഗിക്കും.