dog

കോട്ടയം. വർദ്ധിച്ചുവരുന്ന തെരുവുനായ ആക്രമണം തടയാൻ ജില്ലാ ഭരണകൂടം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി ഇന്ന് 11 ന് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ നടത്തും. മനുഷ്യരെയും വളർത്തുനായ്ക്കളെയും തെരുവുനായ്ക്കൾ ആക്രമിക്കുന്ന സാഹചര്യത്തിൽ വളർത്ത് നായ്ക്കൾക്കും പേവിഷബാധ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ വളർത്തുനായ്ക്കളുമായി നടത്തുന്ന ധർണ യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷത വഹിക്കും. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് അജിത് മുതിരമല മുഖ്യ പ്രസംഗം നടത്തും.