ചിങ്ങവനം : പിക്കപ്പ് വാൻ ബൈക്കിലിടിച്ച് പാക്കിൽ കരിമ്പിൽ വീട്ടിൽ ബിജു (52), ഭാര്യ കുഞ്ഞുമോൾ എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് എം.സി റോഡിൽ ചിങ്ങവനത്തായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തു നിന്ന് പാക്കിൽ ഭാഗത്തേയ്ക്കു പോകുകയായിരുന്നു ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ പിന്നിൽ നിന്നെത്തിയ വാൻ ഇടിക്കുകയായിരുന്നു. ഉടൻ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാൽ കുഞ്ഞുമോളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.