കുറിച്ചിത്താനം : മാലിന്യം നിറഞ്ഞ ഒഴുക്ക് തടസപ്പെട്ട കുറിച്ചിത്താനം പെരുന്താനം തോട്ടിലെ മാലിന്യം തൊഴിലുറപ്പ് തൊഴിലാളികൾ നീക്കം ചെയ്തു. 25 ദിവസംകൊണ്ട് 250 ലേറെ തൊഴിൽ ദിനങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. ആളുകൾ വലിച്ചെറിയുന്ന കുപ്പിയും കൂടും അടക്കമുള്ള പ്ലാസ്റ്റിക് വസ്തുക്കൾ മുതൽ കുപ്പിച്ചില്ലുകൾ വരെ അടിഞ്ഞുകൂടിയ മാലിന്യത്തിൽ ഉണ്ടായിരുന്നു. കുറിച്ചിത്താനം ശ്രീധരി കവലയ്ക്ക് സമീപത്ത് കൂടിയാണ് തോട് ഒഴുകുന്നത്. കൈയ്യേറ്റം കൊണ്ട് തോടിന് വീതികുറഞ്ഞ നിലയിലാണ്. 12 അടി വീതിയുണ്ടായിരുന്നത് മൂന്ന് അടിയായി ചുരുങ്ങി.