കല്ലറ : എസ്. എൻ ഡി. പി യോഗം 121-ാം നമ്പർ കല്ലറ ശാഖയുടെ 91-ാമത് വാർഷിക പൊതയോഗവും തിരഞ്ഞെടുപ്പും നടന്നു. ശാഖാ സെക്രട്ടറി കെ.വി.സുദർശൻ കണക്ക് അവതരിപ്പിച്ചു. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ.ഡി.പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എൻ.കെ.രമണൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ സി.എം.ബാബു, യൂണിയൻ വൈസ് പ്രസിഡന്റ് കെ.എസ്.കിഷോർ കുമാർ എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് പി.ഡി.രേണുകൻ സ്വാഗതവും, വൈസ് പ്രസിഡന്റ് ഡി.പ്രകാശൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി പി. ഡി.രേണുകൻ (പ്രസിഡന്റ്), കെ.വി.സുദർശനൻ (സെക്രട്ടറി), ഡി.പ്രകാശൻ (വൈസ് പ്രസിഡന്റ് ), എം.പി.രാജൻ (യൂണിയൻ കമ്മിറ്റി), ശാഖാ കമ്മിറ്റി അംഗങ്ങളായി ലിജമോൻ ലിജുഭവൻ, ചിദംബരൻ കണിയാംപറമ്പിൽ, ടി.കെ സതീശൻ തെക്കേഊന്നുകല്ലിൽ, വി.കെ.സുഗുണൻ വെളത്തേടത്ത്, വിജയൻ പണിക്കപറമ്പിൽ, സഹദേവൻ നടിയാംകന്നേൽ, ബാബു കണ്ണൻ പുഞ്ചയിൽ, ബാബുരാജ് ശ്രീശൈലം (സ്‌കൂൾ എക്‌സിക്യൂട്ടീവ്) പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായി ചെല്ലപ്പൻ കുന്നുംപുറത്ത്, ഷിനോബ് മൂലയിൽ, ജമീല പ്രദീപ് ഇടപറമ്പിൽ, ദേവസ്വം കമ്മിറ്റി അംഗങ്ങളായി കെ.ജെ.പ്രതാപൻ സീമാലയം, പി.ശശിധരൻ അഖിൽ ഭവനം, ഉണ്ണികൃഷ്ണൻ പുതശ്ശേരിൽ, അനീഷ് നടിച്ചിറ, അനിരുദ്ധൻ കോനാട്ട് പറമ്പിൽ എന്നിവരെ തിരഞ്ഞെടുത്തു.