തലയോലപ്പറമ്പ് : എസ്.എൻ.ഡി.പി യോഗം 706-ാം നമ്പർ മാത്താനം ശാഖയിലെ സി.കേശവൻ സ്മാരക കുടുംബസംഗമവും വാർഷികാഘോഷങ്ങളും യൂണിയൻ സെക്രട്ടറി അഡ്വ.എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്.സനീഷ് അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് സത്യൻ ചിത്തിര മുഖ്യപ്രസംഗം നടത്തി. സെക്രട്ടറി വി.വി ദേവ് സംഘടനാസന്ദേശം നൽകി. പ്രീതിലാൽ 'ശ്രീനാരായണ ധർമ്മം നിത്യജീവിതത്തിൽ 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ അനിതാ സുഭാഷ്, വൈസ് പ്രസിഡന്റ് പ്രസാദ് കൊറ്റാടിയിൽ, ഇ.ഡി.സുരേന്ദ്രൻ എരുത്തിക്കുഴിയിൽ, കെ.കെ.ഷാജി, രജനിസുധി, ശോഭന സോമൻ, രത്‌നാകാരൻ, പ്രശാന്ത് ചേലവേലി, മിനിസോമൻ, ബിന്ദു സന്തോഷ്, റെജിമോൻ എം.ആർ തുടങ്ങിയവർ പ്രസംഗിച്ചു. ഡി.ശശീന്ദ്രൻ സ്വാഗതവും ജിഷ്ണു സോമൻ നന്ദിയും പറഞ്ഞു.