വൈക്കം : തലയാഴം പഞ്ചായത്ത് മർച്ചന്റ്‌സ് വെൽഫെയർ ട്രസ്റ്റ് ഉല്ലലയുടെ വാർഷിക പൊതുയോഗവും അംഗങ്ങൾക്കുളള ഓണക്കിറ്റ് വിതരണവും വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എം.പി.പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കോളർഷിപ്പ് വിതരണം അഡ്വ.എം.പി.മുരളീധരനും , ഓണക്കിറ്റ് വിതരണം കൊതവറ സഹകരണ ബാങ്ക് സെക്രട്ടറി വി.എസ്.അനിൽകുമാറും നിർവ്വഹിച്ചു. സെക്രട്ടറി എൻ.ശശീന്ദ്രൻ, ബിമൽ.സി.ശേഖർ, കെ.ടി.പ്രതാപൻ, വൈസ് പ്രസിഡന്റ് എസ്.എൻ.വിജയൻ, ജോയിന്റ് സെക്രട്ടറി എ.വി.സുഭാഷ്, പി.ഗോപിനാഥൻ, പി.വി.വികാസ്, കെ.കെ.ശശിധരൻ , പി.എസ്.മണി, വി.എം.ബിജുമോൻ എന്നിവർ പ്രസംഗിച്ചു.