വൈക്കം : മൂത്തേടത്തുകാവ് മഴുവഞ്ചേരി ഘണ്ഠാകര്‍ണ്ണ ഭഗവതി ക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി മഹേത്സവവും അഷ്ടദ്രവ്യ മഹാഗണപതിഹോമവും സെപ്തംബർ 25 മുതല്‍ ഒക്ടോബര്‍ 5 വരെ നടത്തും.
സമാരംഭ ചടങ്ങിന്റെ ദീപപ്രകാശനം നടയില്‍ ക്ഷേത്രം പ്രസിഡന്റ് രാജേന്ദ്രപ്രസാദ് നിർവഹിച്ചു. മേൽശാന്തി എ.വി.സുനിൽ, വൈസ് പ്രസിഡന്റ് നടേശൻ മഴുവഞ്ചേരി, സെക്രട്ടറി സി.ആർ മഹേഷ്, ട്രഷറർ സി.വി.സാബു ചാണിച്ചിറ, ജോയിന്റ് സെക്രട്ടറി സത്യൻ വയലാർ, ശ്യാം വയലാർ, ശ്രീരേഖ, സുരേശൻ വാതുശ്ശേരി, ജലജ കണ്ടാത്ത് , ഹർഷൻ മണിമന്ദിരം എന്നിവർ പങ്കെടുത്തു.